മലയാളം
Surah മാഊന് - Aya count 7
أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ﰀ ﴿١﴾
മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?
فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ﰁ ﴿٢﴾
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ﰂ ﴿٣﴾
പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.
فَوَيۡلٞ لِّلۡمُصَلِّينَ ﰃ ﴿٤﴾
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ﰄ ﴿٥﴾
തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ
ٱلَّذِينَ هُمۡ يُرَآءُونَ ﰅ ﴿٦﴾
ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ
وَيَمۡنَعُونَ ٱلۡمَاعُونَ ﰆ ﴿٧﴾
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ