The best companion that never bores
Surah മസദ്

മലയാളം

Surah മസദ് - Aya count 5

تَبَّتۡ يَدَآ أَبِي لَهَبٖ وَتَبَّ ﰀ ﴿١﴾

അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.

مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ ﰁ ﴿٢﴾

അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

سَيَصۡلَىٰ نَارٗا ذَاتَ لَهَبٖ ﰂ ﴿٣﴾

തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.

وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ ﰃ ﴿٤﴾

വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

فِي جِيدِهَا حَبۡلٞ مِّن مَّسَدِۭ ﰄ ﴿٥﴾

അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.