മലയാളം
Surah ബലദ് - Aya count 20
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ﰀ ﴿١﴾
ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ ﰁ ﴿٢﴾
നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
وَوَالِدٖ وَمَا وَلَدَ ﰂ ﴿٣﴾
ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ ﰃ ﴿٤﴾
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ ﰄ ﴿٥﴾
അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا ﰅ ﴿٦﴾
അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ ﰆ ﴿٧﴾
അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ ﰇ ﴿٨﴾
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
وَلِسَانٗا وَشَفَتَيۡنِ ﰈ ﴿٩﴾
ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ ﰉ ﴿١٠﴾
തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ﰊ ﴿١١﴾
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ﰋ ﴿١٢﴾
ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
فَكُّ رَقَبَةٍ ﰌ ﴿١٣﴾
ഒരു അടിമയെ മോചിപ്പിക്കുക.
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ ﰍ ﴿١٤﴾
അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
يَتِيمٗا ذَا مَقۡرَبَةٍ ﰎ ﴿١٥﴾
കുടുംബബന്ധമുള്ള അനാഥയ്ക്ക്
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ ﰏ ﴿١٦﴾
അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ ﰐ ﴿١٧﴾
പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
أُوْلَٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ ﰑ ﴿١٨﴾
അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ﰒ ﴿١٩﴾
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ ﰓ ﴿٢٠﴾
അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.