മലയാളം
Surah ലൈല് - Aya count 21
وَٱلَّيۡلِ إِذَا يَغۡشَىٰ ﰀ ﴿١﴾
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
وَٱلنَّهَارِ إِذَا تَجَلَّىٰ ﰁ ﴿٢﴾
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ ﰂ ﴿٣﴾
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
إِنَّ سَعۡيَكُمۡ لَشَتَّىٰ ﰃ ﴿٤﴾
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ ﰄ ﴿٥﴾
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
وَصَدَّقَ بِٱلۡحُسۡنَىٰ ﰅ ﴿٦﴾
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ ﰆ ﴿٧﴾
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്.
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ ﰇ ﴿٨﴾
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
وَكَذَّبَ بِٱلۡحُسۡنَىٰ ﰈ ﴿٩﴾
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ ﰉ ﴿١٠﴾
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്.
وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ ﰊ ﴿١١﴾
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല.
إِنَّ عَلَيۡنَا لَلۡهُدَىٰ ﰋ ﴿١٢﴾
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ ﰌ ﴿١٣﴾
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ ﰍ ﴿١٤﴾
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു.
لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى ﰎ ﴿١٥﴾
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
ٱلَّذِي كَذَّبَ وَتَوَلَّىٰ ﰏ ﴿١٦﴾
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
وَسَيُجَنَّبُهَا ٱلۡأَتۡقَى ﰐ ﴿١٧﴾
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്.
ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ ﰑ ﴿١٨﴾
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ ﰒ ﴿١٩﴾
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ ﰓ ﴿٢٠﴾
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
وَلَسَوۡفَ يَرۡضَىٰ ﰔ ﴿٢١﴾
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്.